എ ആര്‍ റഹ്‌മാന്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന് വരെ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു.
ഇപ്പോൾ ഈ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചാണ് മോഹിനി മറുപടി നൽകിയത്.
'എനിക്കും റഹ്മാനും എതിരെ വരുന്ന തെറ്റായ വിവരങ്ങളുടെ അളവ് തീർത്തും അവിശ്വസനീയമാണ്. മാധ്യങ്ങൾ രണ്ടു സംഭവങ്ങളേയും കൂട്ടികൊഴച്ച് അശ്ലീലമാക്കി ചിത്രീകരിക്കുകയാണ്. എട്ടര വർഷം റഹ്മാന്റെ ബാൻഡില്‍ അംഗമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് വർഷം മുൻപ് താൻ അമേരിക്കയിലേക്ക് മാറി. എ ആർ റഹ്‌മാൻ ഒരു ഇതിഹാസമാണ്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്! ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശാജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു' എന്നാണ് മോഹിനി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്