'മലയാളിച്ചെക്കനെ കിട്ടിയാൽ നല്ലത് ' ബിഗ് ബോസ് താരം ജിസേൽ

OCTOBER 25, 2025, 6:03 AM

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജിസേൽ തക്രാൾ. മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു. രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ജിസേൽ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു.

ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതീവസുന്ദരിയായ ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആണിത്. സൽമാൻ ഖാൻ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒൻപതാം സീസണിലെ ഒരു മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇൻസ്റ്റഗ്രാമിൽ 1.5 മില്യൺ ആരാധകരുള്ള ജിസേൽ, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛൻ പഞ്ചാബിയുമാണ്. മുംബൈയിൽ താമസമാക്കിയ ജിസേൽ ജനിച്ചതും വളർന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.

മലയാളികളെയും മലയാളികളുടെ ഭക്ഷണവുമൊക്കെ ഒരുപാട് ഇഷ്ടമാണെന്നു പറയുകയാണ് ജിസേൽ ഇപ്പോൾ. തനിക്ക് അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാമെന്നും ജിസേൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ''ആഹാരമൊക്കെ ഉണ്ടാക്കാൻ ചെറുതായപ്പോൾ തന്നെ മമ്മി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ ഉണ്ടാക്കില്ലായിരുന്നു. എനിക്ക് അവിയൽ ഉണ്ടാക്കാൻ അറിയാം. സാമ്പാർ ഉണ്ടാക്കാനറിയാം. ബിഗ്‌ബോസിൽ ചെന്നിട്ട് എല്ലാം ഉണ്ടാക്കി. പക്ഷേ, അവിടെ വെച്ച് അവിയൽ ഉണ്ടാക്കാൻ പറ്റിയില്ല. സാമ്പാർ ഉണ്ടാക്കി, പുളി കിട്ടിയ ദിവസം സാമ്പാർ ഉണ്ടാക്കാം എന്നു വിചാരിച്ചു'', ജിസേൽ പറഞ്ഞു. എന്നെങ്കിലും കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ ഒരു മലയാളി ചെറുക്കനെ കല്യാണം കഴിക്കാനാണോ താത്പര്യം എന്ന അവതാരകയുടെ ചോദ്യത്തിന് കിട്ടിയാൽ നല്ലതാണ് എന്നായിരുന്നു ജിസേലിന്റെ മറുപടി.

vachakam
vachakam
vachakam

പതിനാലാം വയസ്സിൽ മോഡലിങ് കരിയർ ആരംഭിച്ച ജിസേൽ, മിസ്സ് രാജസ്ഥാൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടൻഷ്യൽ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011ലെ കിങ്ഫിഷർ കലണ്ടറിൽ ഇടംപിടിച്ച ജിസേൽ തുർക്കിയിൽ നടന്ന 'ഫോർട്ട് മോഡൽസ് സൂപ്പർ മോഡൽ ഓഫ് ദി വേൾഡി'ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2016ൽ 'ക്യാ കൂൾ ഹേ ഹം 3' എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ജിസേൽ കാലെടുത്തുവച്ചു. തുടർന്ന് 'മസ്തിസാദെ' , 'ദി ഗ്രേറ്റ് ഇന്ത്യൻ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധനേടി. ബോളിവുഡിന് പുറമെ, സർവൈവർ ഇന്ത്യ, വെൽക്കംബാസി മെഹ്മാൻ നവാസി കി തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കൻ റാപ്പർ റിക്ക് റോസിനൊപ്പം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam