ലോസ് ആഞ്ചലസ്: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി ലോസ് ആഞ്ചലസിലെ തന്റെ വീട് വില്‍പന നടത്തി. വീട് വാങ്ങിയത് നമുക്ക് ഏറെ പരിചിതയായ ഒരു താരം ആണ്. ആരെന്നല്ലേ? സാക്ഷാൽ ജെന്നിഫർ ലോപസ്.
38000 ചതുരശ്ര അടിയുള്ള ആഡംബര വീട് 12കിടപ്പുമുറികളുള്ളതാണ്. ജിമ്മും സ്പായും സലൂണും ഇൻഡോർ ബാഡ്മിന്റണ്‍ കോർട്ടുമൊക്കെയായി ശരിക്കും പറഞ്ഞാൽ ഒരു കൊട്ടാരമാണ് വീട്. ജെന്നിഫർ ലോപസും പങ്കാളി ബെൻ അഫ്ലെക്കുമാണ് ഇഷ അംബാനിയുടെ വീട് വാങ്ങിയത്.
ഡ്രൈവ് ബെവർലി ഹില്‍സിലെ വാലിങ്ഫോഡിലാണ് ഇഷയും ഭർത്താവ് ആനന്ദ് പിരമലും ലോസ് ആഞ്ചലസില്‍ വീട് വാങ്ങിയിരുന്നത്. മാതാവ് നിത അംബാനിക്കൊപ്പം ഏറെക്കാലം ഇഷ ഈ വീട്ടില്‍ താമസിച്ചിരുന്നു. കുടുംബത്തിന്റെ ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ഇവിടം വേദിയായിരുന്നു.
അതേസമയം ഞെട്ടിക്കുന്ന തുകക്കാണ് വീട് വിറ്റതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 61 ദശലക്ഷം ഡോളർ (ഏകദേശം 508 കോടി രൂപ) യാണ് ജെന്നിഫർ ലോപസും ബെൻ അഫ്‍ലകും വീടിനായി ഇഷക്ക് നല്‍കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്