നയൻതാരയ്‌ക്ക് ശേഷം മറ്റൊരു സൂപ്പർ തെന്നിന്ത്യൻ നടിക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങി ഷാരൂഖ് ഖാന്‍. മറ്റാരും അല്ല സാമന്ത റൂത്ത് പ്രഭുവിനൊപ്പം ആണ് ഷാരൂഖ് അഭിനയിക്കാൻ ഒരുങ്ങുന്നത് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്കുമാർ ഹിരാനി ചിത്രത്തിൽ ആണ് ഇവർ ഒന്നിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇത് ഒരു ആക്ഷൻ ചിത്രമാണെന്നാണ് പുറത്തു വരുന്ന സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് വിവരം.
അതേസമയം ഡങ്കിക്ക് ശേഷം ഷാരൂഖ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സാമന്തയുടെ ബോളിവുഡിലെ വന്‍ ചുവടുവയ്പ്പായിരിക്കും ചിത്രം. രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്