പുതുതലമുറക്കാര്‍ക്ക് മോഹൻലാല്‍ അപ്രാപ്യനാണോ? മറുപടിയുമായി താരം

SEPTEMBER 11, 2024, 1:37 PM

നിരവധി പുതിയ എഴുത്തുകാരും സംവിധായകരും മലയാള സിനിമയില്‍ വന്നിട്ടും എന്തുകൊണ്ട് മോഹൻലാല്‍ അവരുമായി സിനിമ ചെയ്യുന്നില്ല എന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാല്‍.

താൻ ആർക്കും അപ്രാപ്യനല്ലെന്നും തന്നെ ആവേശം കൊള്ളിക്കുന്ന കഥകള്‍ വന്നാല്‍ ആരുമായും സിനിമ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മോഹൻലാല്‍ പറയുന്നു.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന തരുണ്‍മൂർത്തിയുടെ സിനിമ ചെയ്യാൻ എട്ടു വർഷമെടുത്തെന്നും ഇപ്പോള്‍ അതൊരു വ്യത്യസ്തതയുള്ള സിനിമയായി മാറിയെന്നും മോഹൻലാല്‍ പറഞ്ഞു.

vachakam
vachakam
vachakam

പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ. അവരൊക്കെ മുൻപ് ചില കഥകളുമായി വന്നിരുന്നു. അതൊക്കെ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളവയായിരുന്നു അത് ബ്രേക്ക് ചെയ്യുന്ന കഥയുമായി ആരും വന്നിട്ടില്ല.

അത്തരത്തില്‍ വന്നതാണ് ഇപ്പോള്‍ ഞാൻ ചെയ്യുന്ന തരുണ്‍ മൂർത്തി സിനിമ. ആ സിനിമ ചെയ്യാൻ ഞങ്ങള്‍ എട്ടു വർഷം എടുത്തു. ഇത്രയും കാലം കൊണ്ട് അതിന്‍റെ കഥ മാറി മാറി വന്നു. ഇപ്പൊ അത് വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്.

നേര് എന്ന സിനിമയൊക്കെ വളരെ ചെറിയ സിനിമയാണ്. ചിലർ എന്നോട് പറഞ്ഞ കഥയൊക്കെ മോഹൻലാല്‍ എന്ന താരത്തിന് വേണ്ടിയുള്ള കഥകളാണ്. അങ്ങനെ ചെയ്യുമ്ബോഴാണ് കുഴപ്പം. അപ്പൊ ആ കഥയില്‍ പല സിനിമകളുടെയും സ്വാധീനം വരും. ഞാൻ എത്രയോ കഥകള്‍ കേള്‍ക്കുന്നുണ്ട്.

vachakam
vachakam
vachakam

എന്‍റെ അടുത്ത് വരാൻ അപ്രാപ്യമാണ് എന്നൊക്കെ ആള്‍ക്കാർ പറയുന്നുണ്ടാകും പക്ഷെ അങ്ങനെയൊന്നും ഇല്ല. നമ്മെ ആവേശം കൊള്ളിക്കുന്ന ഒരു കഥ വരണ്ടേ. മോഹൻലാല്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam