മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ സ്വകാര്യ മേക്കപ്പ്മാൻ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. ടി20 ലോകകപ്പിനിടെ വിൻഡീസിലാണ് സംഭവം.
ബിൻജോറിലെ നാഗിന സ്വദേശിയായ അൻസാരി ടി20 ലോകകപ്പിലെ കമൻ്ററി പാനലിലുള്ള പത്താനൊപ്പം കരീബിയൻ ദ്വീപുകളില്‍ യാത്രയിലായിരുന്നു.
ജൂണ്‍ 21ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് അൻസാരിയുടെ ബന്ധു മൊഹമ്മദ് അഹമ്മദ് സ്ഥിരീകരിച്ചത്. ഹോട്ടലിലെ പൂളില്‍ സമയം ചെലവഴിക്കുന്നതിനിടെ മുങ്ങിമരണമെന്നാണ് സൂചന.
മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഇർഫാനാണ് സ്വീകരിക്കുന്നത്. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തുമെന്നാണ് ബന്ധുകള്‍ പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്