മെൽബൺ: ലോകപ്രശസ്ത അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറി ലൈംഗികാരോപണത്തെത്തുടർന്ന് നിയമക്കുരുക്കിലേക്ക്. 'ബാറ്റ്‌ഗേൾ', 'ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്ക്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി റൂബി റോസാണ് കാറ്റി പെറിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2010-ൽ മെൽബണിലെ ഒരു ക്ലബ്ബിൽ വെച്ച് കാറ്റി പെറി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് റൂബി റോസിന്റെ പരാതി.
സംഭവത്തിൽ വിക്ടോറിയ പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. മെൽബണിലെ സെക്ഷ്വൽ ഒഫൻസസ് ആൻഡ് ചൈൽഡ് അബ്യൂസ് ഇൻവെസ്റ്റിഗേഷൻ ടീമാണ് (SOCIT) കേസ് കൈകാര്യം ചെയ്യുന്നത്.
2010-ൽ മെൽബൺ സിബിഡിയിലെ (CBD) ഒരു പ്രമുഖ നൈറ്റ് ക്ലബ്ബിൽ വെച്ചാണ് ആരോപണത്തിനടിസ്ഥാനമായ സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ത്രെഡ്‌സി'ലൂടെയാണ് (Threads) റൂബി റോസ് വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് 20 വയസ്സുള്ളപ്പോൾ മെൽബണിലെ 'സ്പൈസ് മാർക്കറ്റ്' നൈറ്റ് ക്ലബ്ബിൽ വെച്ച് കാറ്റി പെറി മോശമായി പെരുമാറി എന്നായിരുന്നു റൂബിയുടെ പോസ്റ്റ്. നിലവിൽ റൂബിക്ക് 40 വയസ്സും കാറ്റി പെറിക്ക് 41 വയസ്സുമാണ് പ്രായം.
എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് കാറ്റി പെറിയുടെ വക്താക്കൾ രംഗത്തെത്തി. റൂബി റോസിന്റേത് "അപകടകരമായ നുണകൾ" മാത്രമാണെന്ന് അവർ പ്രതികരിച്ചു. മറ്റുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ചരിത്രം റൂബിക്ക് ഉണ്ടെന്നും അവർ കുറ്റപ്പെടുത്തി.
ആദ്യം പരാതി നൽകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ഇപ്പോൾ താൻ എല്ലാ റിപ്പോർട്ടുകളും പോലീസിന് സമർപ്പിച്ചു കഴിഞ്ഞുവെന്ന് റൂബി റോസ് വ്യക്തമാക്കി. കേസ് നിയമപരമായ ഘട്ടത്തിലേക്ക് നീങ്ങിയതിനാൽ ഇനി ഈ വിഷയത്തിൽ പരസ്യമായ പ്രതികരണങ്ങൾക്കില്ലെന്നും നടി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'അവർ സാധാരണക്കാരല്ല'; വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിഘ്നേഷ് ശിവൻ
വിവാഹ വസ്ത്രത്തിൽ 'എലിസബത്ത് ടെയ്ലർ' സ്റ്റൈൽ, ഐകോണിക് ഗൗൺ വീണ്ടും ഒരുക്കാൻ ടെയ്ലർ സ്വിഫ്റ്റ്
ലോകത്തെ സ്വാധീനിച്ച 100 വ്യക്തികൾ; ടൈം മാഗസിൻ പട്ടികയിൽ ഇടംപിടിച്ച് രൺബീർ കപൂർ;
പ്രണവ് - കല്യാണി വിവാഹം? ഗോസിപ്പുകൾക്ക് മറുപടിയുമായി നടി ലിസി