ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുഷ്പ 2 ന്റെ പ്രദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ തീയറ്റര്‍ കാന്റീനിലെ ജീവനക്കാരന്‍ മറ്റൊരാളുടെ ചെവി കടിച്ചുപറിച്ചു. ഗ്വാളിയോറിലെ ഫാല്‍ക്ക ബസാര്‍ ഏരിയയിലെ കാജല്‍ ടാക്കീസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഇന്റര്‍വെല്‍ സമയത്ത് ഷബീര്‍ ഖാന്‍ എന്ന വ്യക്തിയും കാന്റീനിലെ ജീവനക്കാരായ രാജു, ചന്ദന്‍, എം എ ഖാന്‍ എന്നിവരും തമ്മില്‍ ലഘുഭക്ഷണത്തിനും മറ്റ് പലഹാരങ്ങള്‍ക്കും പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി.
വാക്കുതര്‍ക്കം വാക്കേറ്റത്തിലേക്ക് നീങ്ങി, ഇതിനിടയില്‍ കാന്റീനിലെ ജീവനക്കാരിലൊരാള്‍ ഖാന്റെ ചെവി കടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായി രക്തം വാര്‍ന്നു കിടന്നയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖാന്റെ ചെവിയില്‍ എട്ട് തുന്നലുകളോടെ ചെറിയ ശസ്ത്രക്രിയ നടത്തി.
പിന്നീട് ഖാന്‍ പ്രതികള്‍ക്കെതിരെ ഇന്ദര്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് എടുക്കുകയും ചെയ്തു. സിനിമ തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പുഷ്പ 2 ലെ ഒരു സ്റ്റണ്ടിനിടെ കൈകളും കാലുകളും ബന്ധിച്ച പുഷ്പ (അല്ലു അര്‍ജുന്‍) ശത്രുക്കളെ കടിച്ചുകീറുന്ന രംഗമുണ്ട്. ഇതിന് സമാനമായ സംഭവമാണ് തിയേറ്ററില്‍ ഉണ്ടായിരിക്കുന്നത്. സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ ചെവി കടിച്ചു പറിച്ചതെന്ന് ഷബീര്‍ ഖാന്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്