ന്യൂഡല്‍ഹി: വികാരാധീനനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീര്‍. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.ത്രിവര്‍ണപതാകയുടെ ചിത്രമാണ് അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. India is my
identity and serving my country has been the greatest privilege of my
life. I’m honoured to be back, albeit wearing a different hat. But my
goal is the same as it has always been, to make every Indian proud. The
men in blue shoulder the dreams of 1.4 billion Indians… pic.twitter.com/N5YyyrhXAI —
Gautam Gambhir (@GautamGambhir) July
9, 2024
'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. തൊപ്പി വ്യത്യസ്തമാണെങ്കിലും തിരിച്ചുവരാനായതില്‍ അഭിമാനിക്കുന്നു. എന്നാല്‍ എന്റെ ലക്ഷ്യം എല്ലായ്പ്പോഴും ഒന്നുതന്നെയാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാകണം.
1.4 ബില്യണ്‍ ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ നീലപ്പടയുടെ ചുമലിലാണ്. ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും''ഗൗതം ഗംഭീര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്