'ഖാൻന്മാരെല്ലാം 60 കഴിഞ്ഞു, ഇനിയെങ്കിലും പ്രായത്തിനുചേർന്ന വേഷങ്ങൾ ചെയ്യണം'

FEBRUARY 7, 2026, 4:50 AM

ബോളിവുഡിലെ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ പ്രായത്തിന് അനുയോജ്യമായ വേഷങ്ങളിലേക്ക് കൂടുതൽ മാറണമെന്ന് നടൻ ഇമ്രാൻ ഖാൻ. 

യുവ പ്രേക്ഷകർ സ്വന്തം പ്രായവും ജീവിതാനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളെയും കലാകാരന്മാരെയും കൂടുതൽ സ്വീകരിക്കുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ഷോ ഷാ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിലെ മൂന്ന് ഖാൻമാരെക്കുറിച്ചുള്ള ചോദ്യത്തിന് ഇമ്രാൻ ഖാൻ പ്രതികരിച്ചത്. മൂന്ന് ഖാൻമാരും ഇപ്പോൾ അറുപതുകളിലെത്തിയിരിക്കുകയാണെന്നും, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട താരജീവിതമാണ് അവർക്കുള്ളതെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഏതൊരു നടന്റെയും യാത്രയുടെ സ്വാഭാവികവും അനിവാര്യവുമായ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പ്രേക്ഷകരും കലാകാരന്മാരോടൊപ്പം പ്രായംചേരുന്നതിനാൽ താരപദവിയിലും മാറ്റമുണ്ടാകുമെന്നും, അതേസമയം പുതിയ യുവതലമുറ തങ്ങളോട് പ്രായത്തിലും അനുഭവത്തിലും കൂടുതൽ അടുത്തവരായ കലാകാരന്മാരോടാണ് കൂടുതൽ ബന്ധപ്പെടുന്നതെന്നും ഇമ്രാൻ പറഞ്ഞു. 

സിനിമകളും ഷോകളും കാണുമ്പോൾ ആളുകൾ ആദ്യം തിരയുന്നത് സ്വന്തം ജീവിതം പ്രതിഫലിപ്പിക്കുന്ന കഥകളും കഥാപാത്രങ്ങളുമാണെന്നും, അതിനാൽ തന്നെ യുവതലമുറയ്ക്ക് 70 വയസ്സുള്ള ഒരാളുടെ കഥകളിൽ അത്ര താൽപ്പര്യമുണ്ടാകണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam