താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

APRIL 9, 2026, 4:27 AM

വയനാട്: വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.

ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്‌, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു.

vachakam
vachakam
vachakam

തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു.

ഏറ്റവും കുറഞ്ഞ പോളിംഗ് പൊന്നാനി മണ്ഡലത്തിലാണ്. 44.52 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വർക്കലയിലും വേങ്ങരയിലും മ‍ഞ്ചേശ്വരത്തും 45 % മാത്രമാണ് പോളിംഗ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam