പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ 168,169 ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് കള്ളവോട്ട് നടന്നെന്ന പരാതി ഉയർന്നിരിക്കുന്നത്.
അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതി ഉയർന്നിട്ടുണ്ട്. ഈ ബൂത്തുകളിലെ ഒരു വോട്ടും മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം.ക്രമ നമ്പര്‍ 98ൽ മുണ്ടിരിക്കൽ പ്രഭാകരൻ എന്നയാളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തെന്ന പരാതി ഉയര്‍ന്നത്.
അതേസമയം, ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്
വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു; ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു