കുട എടുത്തോ? വൈകിട്ട് മഴയുണ്ടേ; ഈ ജില്ലകാർക്ക് മുന്നറിയിപ്പ്

APRIL 9, 2026, 4:54 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടു ചൂടിനിടയിലും ആശ്വാസമായി വേനൽമഴ എത്തുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. 

ഇടയ്ക്കിടെ ലഭിക്കുന്ന വേനൽമഴ ചൂടിന് വലിയ ആശ്വാസമാണ്.ഇനിയിപ്പോൾ മഴ എത്തിയില്ലെങ്കിലും ഇന്ന് മിക്ക ജില്ലകളിലും പകൽ സമയത്ത് ചൂട് സാധാരണയിലും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. പകൽ 11 മണി മുതൽ 3മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam