ഹൈദരാബാദ്: ബ്രഹ്മാനന്ദം പ്രീ-റിലീസ് ഈവന്‍റില്‍ തെലുങ്ക് താരം ചിരഞ്ജീവി നടത്തിയ പരാമര്‍ശം വിവാദമാകുന്നതായി റിപ്പോർട്ട്. തന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനില്ലാത്തതിനെക്കുറിച്ചാണ് ചിരഞ്ജീവിയുടെ വിവാദ പരാമർശം.
"ഞാൻ വീട്ടിലായിരിക്കുമ്പോൾ, എനിക്ക് ചുറ്റും എന്‍റെ കൊച്ചുമകൾ ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ ആണെന്ന് തോന്നുന്നു, ചുറ്റും ലേഡീസ്. ഞാൻ ആഗ്രഹിക്കുകയും, എപ്പോഴും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട് ഇത്തവണയെങ്കിലും, നമ്മുടെ പാരമ്പര്യം തുടരാൻ, ഒരു ആൺകുട്ടി ഉണ്ടാകണം എന്ന്. പക്ഷേ അവന്‍റെ മകൾ അവന്‍റെ കണ്ണിലെ കൃഷ്ണമണിയാണ്... അവന് വീണ്ടും ഒരു പെൺകുട്ടി ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു" എന്നാണ് ചിരഞ്ജീവി പറഞ്ഞത്. ചിരഞ്ജീവിയുടെ വാക്കുകൾ വലിയ വിവാദം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ചിരഞ്ജീവിയുടെ മകനും തെലുങ്ക് സിനിമ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് ക്ലിംകാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്