പുറത്ത് വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ ഞാൻ ഒരു സിംഫണി എഴുതി തീര്‍ത്തുവെന്ന് ഇളയരാജ

MAY 17, 2024, 3:30 PM

നിരവധി ആരാധകരുള്ള സംഗീത സംവിധയാകനാണ് ഇളയരാജ. ഇടയ്ക്കിടെ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിന്റേതായി വരാറുണ്ട്.

ഇപ്പോഴിതാ പകര്‍പ്പവകാശ ഹര്‍ജിയിലേറ്റ തിരിച്ചടിയേക്കുറിച്ചും തുടര്‍വിവാദങ്ങളേക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. പുറത്ത് വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ താന്‍ പുതിയൊരു സിംഫണി എഴുതിത്തീര്‍ത്തെന്ന് അദ്ദേഹം വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഇളയരാജയുടെ വാക്കുകൾ 

vachakam
vachakam
vachakam

'എന്നെപ്പറ്റി പല തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കു വേണ്ടപ്പെട്ടവര്‍ പലരും പറഞ്ഞു. ഞാനവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല. എന്റെ ജോലിയില്‍ ശ്രദ്ധിക്കുക എന്നതാണ് എനിക്കു പ്രധാനം. ഞാനെന്റെ വഴിയില്‍ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ എന്റെ പേര് ഈ തരത്തില്‍ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വര്‍ക്കുകള്‍ നടക്കുന്നതിനിടയില്‍ തന്നെ 35 ദിവസങ്ങള്‍ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീര്‍ത്തു' എന്ന് ഇളയരാജ പറഞ്ഞു.

പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദങ്ങളില്‍പ്പെടുന്ന സം?ഗീത സംവിധായകനാണ് ഇളയരാജ. ഈയിടെ ഇളയരാജയുടെ ഗാനങ്ങളുടെ പകര്‍പ്പവകാശം സംബന്ധിച്ച്‌ റെക്കോഡിങ് കമ്ബനി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam