താന്‍ ചിട്ടപ്പെടുത്തിയ പഴയ പാട്ടുകള്‍ അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയതിന് 'ഡ്യൂഡ്' എന്ന ചിത്രത്തിന് എതിരെ സംഗീത സംവിധായകന്‍ ഇളയരാജ. പകർപ്പവകാശം ലംഘിക്കപ്പെട്ടു എന്ന് കാട്ടിയാണ് മൈത്രി മൂവി മേക്കേഴ്‌സിന്റെ ചിത്രത്തിന് എതിരെ ഇളയരാജ കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടുപോകാന്‍ മദ്രാസ് ഹൈക്കോടതി സംഗീത സംവിധായകന് അനുമതിയും നല്‍കി. സോണി മ്യൂസിക്ക് എന്റർടൈൻമെന്റിന് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കവെയാണ് 'ഡ്യൂഡ്' സിനിമയിലും സമ്മതം കൂടാതെ പഴയ ഗാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ പ്രഭാകരന്‍ ചൂണ്ടിക്കാട്ടിയത്.
‘പുതു നെല്ലു പുതു നാത്തു’ എന്ന സിനിമയ്ക്കുവേണ്ടി 1991 ൽ ചിട്ടപ്പെടുത്തിയ ‘കറുത്ത മച്ചാ...’ എന്ന പാട്ടാണ് ഉപയോഗിച്ചത് . നേരത്തെ 'ഗുഡ് ബാഡ് അഗ്ലി' എന്ന അജിത്ത് ചിത്രം, തമിഴ്‌നാട്ടില്‍ വലിയ കളക്ഷന്‍ നേടിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നീ സിനിമകള്‍ക്ക് എതിരെ ഇളയരാജ പകർപ്പവകാശ ലംഘനം ആരോപിച്ച് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്