ലഹരിവിമുക്ത ചികിത്സക്ക് വീണ്ടും തയാറാണെന്നും മദ്യപാനവും പുകവലിയുമെല്ലാം പൂർണമായും നിർത്തിയെന്നും താൻ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി.
വിക്കി ലവ്‌ലാനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാംബ്ലി മനസ്സ് തുറന്നത്. മദ്യപാനമാണ് തൻറെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് കാംബ്ലി തുറന്നു പറഞ്ഞു.
എന്നാൽ കഴിഞ്ഞ ആറ് മാസമായി ഞാൻ ഒരു തുള്ളി മദ്യം ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല. എല്ലാം ഞാൻ നിർത്തി. ഇതൊക്കെ ചെയ്തത് എൻറെ മക്കളെ ഓർത്താണ്. ഇത് ഞാൻ നേരത്തെ ചെയ്യേണ്ടതായിരുന്നു. പക്ഷെ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നും അദ്ദേഹം പറയുന്നു.
നിരവധി മുൻ താരങ്ങൾ എന്നെ സഹായിക്കാൻ മുന്നോട്ടുവന്നിരുന്നു. സുനിൽ ഗവാസ്കർ എന്നെ വിളിച്ചിരുന്നു. എൻറെ അടുത്ത സുഹൃത്തായ അജയ് ജഡേജ എന്നെ കാണാൻ വന്നു.
ബിസിസിഐയിൽ അബി കുരുവിളയുണ്ട്. അദ്ദേഹം എപ്പോഴും എന്നോടും ഭാര്യയോടും സംസാരിക്കാറുണ്ട്. ലഹരിവിമുക്ത ചികിത്സക്ക് തയാറാണെങ്കിൽ സഹായിക്കാമെന്ന കപിൽ ദേവിൻറെ വാഗാദ്നം സ്വീകരിക്കുന്നു. 14 തവണ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികമായി ആരെങ്കിലും സഹായിച്ചാൽ ഇനിയും ഞാൻ അതിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്