വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മനോജ് ബാജ്‌പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്. ഒരിക്കല്‍ ഒരു റിവ്യൂവില്‍ തന്നെ പോണ്‍ സ്റ്റാര്‍ എന്ന് വിളിച്ചെന്നും അത് ഏറെ വേദനിപ്പിച്ചെന്നുമാണ് മനോജ് പറയുന്നത്.
സാധാരണ വിമര്‍ശനങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല.എന്റെ മോശം പെര്‍ഫോര്‍മന്‍സിനെക്കുറിച്ചും മോശം ലുക്കിനേക്കുറിച്ചുമെല്ലാം പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കില്ല. എന്റെ അടുത്ത വര്‍ക്കുകളിലാവും അതിനു മറുപടിയുണ്ടാവുക.
എന്നെ വര്‍ഗീയമായു മറ്റും അധിക്ഷേപിക്കുന്ന തരത്തിലുള്ള സിനിമ റിവ്യൂകളുടെ പേപ്പര്‍ കട്ടിങ് എന്റെ കയ്യിലുണ്ട്. ഫറെ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂവില്‍ പറഞ്ഞത് ഞാന്‍ പോൺ സ്റ്റാറാകും എന്നാണ്. അത് എന്നെ വേദനിപ്പിച്ചു.
അത്രയും വൃത്തികെട്ട രീതിയില്‍ ഒരിക്കലും റിവ്യൂ ചെയ്യരുത്. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് പറയാം. അതെങ്ങനെയാണ് എന്നെ പോണ്‍ സ്റ്റാര്‍ ആക്കുന്നത്. അങ്ങനെ പറയാവുന്ന രീതിയില്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. മനോജ് ബാജ്‌പെയി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്