'വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു, ഇന്ത്യൻ 2 കാണാൻ ആഗ്രഹം ഇല്ല'; നിറകണ്ണുകളുമായി നെടുമുടി വേണുവിന്റെ ഭാര്യ സുശീല

JULY 10, 2024, 12:45 PM

മലയാള സിനിമയ്ക്കും മലയാളികള്‍ക്കും തീരാ നഷ്ട്ടമായിരുന്നു  നടൻ നെടുമുടി വേണുവിന്റെ വിയോഗം. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണ് കമല്‍ഹാസന്റെ ഇന്ത്യൻ 2. എന്നാല്‍ ആ സിനിമയില്‍ ചില രംഗങ്ങളില്‍ അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പല രംഗങ്ങളും എഐ ഉപയോഗിച്ചാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ ഇന്ത്യൻ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുശീല നെടുമുടി വേണു. "ഇന്ത്യൻ വണ്‍ കണ്ടിരുന്നു. കമല്‍ഹാസൻ സേനാപതി ആയും വേണുച്ചേട്ടൻ ഐപിഎസ് ഓഫീസർ ആയും വന്നത് വളരെ മനോഹരമായിരുന്നു. അതിലെ രംഗങ്ങളും വളരെ രസകരമായിരുന്നു. എന്നാല്‍ ഇന്ത്യൻ2 വിന്റെ ചിത്രീകരണം പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയി. പിന്നീട് രണ്ടാം ഭാഗം എടുക്കാറായപ്പോഴേക്കും വേണുച്ചേട്ടന് അസുഖത്തിന്റെ തുടക്കമായിരുന്നു. ശരീരം ക്ഷീണിച്ചു. ആ സമയം ശങ്കർ വിളിക്കുകയും വേണുച്ചേട്ടൻ തന്നെ വേഷം ചെയ്യണമെന്ന് പറയുകയും ചെയിതു. എന്നാല്‍ വേണു ചേട്ടൻ ചെയ്യണമോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു.

എന്നാൽ രണ്ടുമൂന്ന് ഷെഡ്യൂള്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ഉയർന്ന പ്രദേശത്തൊക്കെ മഞ്ചലുപോലെ ഒന്നുണ്ടാക്കി അതിലിരുത്തിക്കൊണ്ട് വേണു ചേട്ടനെ കൊണ്ടുപോവുകയായിരുന്നു. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും എല്ലാം അദ്ദേഹം ചെയ്തു. കമല്‍ഹാസനുമായി ഒന്നിച്ചിരിക്കാനുള്ള അവസരങ്ങള്‍ കിട്ടിയതില്‍ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു" എന്നാണ് സുശീല നെടുമുടി വേണു ഓർക്കുന്നത്.

vachakam
vachakam
vachakam

"അതേസമയം സിനിമയില്‍ നിരവധി ഭാഗങ്ങള്‍ വേണുച്ചേട്ടൻ അഭിനയിച്ച തീർന്നതാണ്. അതില്‍ വളരെ കുറച്ചു സീനുകള്‍ മാത്രമാണ് എഐ വച്ച്‌ പൂർത്തിയാക്കിയത്. നല്ല കാര്യത്തിനുവേണ്ടി ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. എന്നാല്‍ സിനിമ കണ്ടിട്ട് എന്ത് കാര്യം. വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. എഐ ഉപയോഗിച്ച്‌ എങ്ങനെ വേണു ചേട്ടനെ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണാൻ സത്യത്തില്‍ എനിക്ക് ആഗ്രഹമില്ല. എപ്പോഴും കൂടെയുള്ളതുപോലെ സങ്കല്‍പ്പിക്കാനേ എനിക്ക് പറ്റുകയുള്ളൂ" എന്നും അവർ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam