ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തനിക്ക് ഗര്‍ഭം ധരിക്കാനാവില്ലെന്ന് ഗായിക സലീന ഗോമസ്. വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്.
അമ്മയാകാന്‍ ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും തന്നെ സംബന്ധിച്ച് ആ യാത്ര വ്യത്യസ്തമായിരിക്കുമെന്നും സലീന പറഞ്ഞു.
'ഞാന്‍ ഇക്കാര്യം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എനിക്ക് ഗര്‍ഭം ധരിക്കാനാവില്ല. എനിക്ക് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് കുഞ്ഞിന്റെയും എന്റെയും ജീവനെ ബാധിക്കും. അതില്‍ എനിക്ക് അതിയായ സങ്കടമുണ്ടായിരുന്നു. തുടക്കത്തില്‍ എനിക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു', സലീന പറഞ്ഞു.
'എല്ലാവര്‍ക്കും സംഭവിക്കും പോലെ എനിക്കും അത് സംഭവിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇന്ന് ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു. സെറൊഗസി, അഡോപ്ക്ഷന്‍ എന്നീ സാധ്യതകള്‍ എനിക്കായി തുറന്നു കിടക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
അമ്മയാകാന്‍ ആഗ്രഹിച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. ആ യാത്ര എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എനിക്ക് ആകാംഷയുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് ആ യാത്ര കുറച്ച് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ആ കുഞ്ഞ് എന്റേതായിരിക്കുമല്ലോ'യെന്നും സലീന ഗോമസ് കൂട്ടിച്ചേര്‍ത്തു.
2015-ൽ സെലീനയ്ക്ക് ല്യൂപ്പസ് രോഗം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രോഗപ്രതിരോധ സംവിധാനം സ്വന്തം ടിഷ്യുകളെയും അവയവങ്ങളെയും ആക്രമിക്കുന്ന ഒരു രോഗമാണ്. 2017ൽ ലൂപ്പസ് ബാധിച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. പിന്നീട് 2020-ൽ ബൈപോളാർ ഡിസോർഡർ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്