നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്ന വാർത്ത കേട്ടതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. എന്നാൽ താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണപ്പെട്ടന്ന വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്നെയാണ്. തുടർന്ന് വാർത്ത താരത്തിന്റെ മാനേജർ സ്ഥിതീകരിക്കുകയും ചെയ്തു. എന്നാൽ താൻ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ഠിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്നാണ് പൂനം പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്