വർഷങ്ങളായി മലയാളത്തിന്റെ താരസംഘടനയായ ‘അമ്മ’യെ മുന്നിൽ നിന്ന് നയിക്കുന്നത് ഇവള ബാബുവാണ്. അപൂർവമായേ സിനിമ ചെയ്യാറുള്ളൂ. സംഘടനയ്ക്കുവേണ്ടിയുള്ള ബാബുവിന്റെ പ്രവർത്തനങ്ങളെ മമ്മൂട്ടിയും മോഹൻലാലും പ്രശംസിച്ചിരുന്നു.
ഇതിനിടയിൽ ബാബു അമ്മയിൽ എത്രമാത്രം ശമ്പളം വാങ്ങുന്നു എന്ന ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില് ബാബു ആദ്യമായി പ്രതികരിക്കുകയാണ്. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒന്നാമതെ ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ പറ്റില്ല. ഒരു മെമ്പർക്കും പറ്റില്ല. രാജിവച്ച് ഞാൻ ജോലിക്കാരനായി നിന്നാൽ എനിക്ക് ശമ്പളം കിട്ടും. യാത്രാ ചെലവുകളൊക്കെ എഴുതിയെടുക്കാറുണ്ട്. പക്ഷേ ഇപ്പോൾ എറണാകുളത്താണ് ഓഫീസ്. ഞാൻ അവിടെ തന്നെയാണ് താമസിക്കുന്നത്. അതുകൊണ്ട് യാത്രാ ചെലവും ഇല്ല.
ആകെ അവിടെന്ന് കുടിക്കുന്നത് ഒരു കട്ടൻ ചായ ആണ്. ബാക്കി എല്ലാം ഉച്ച ഊണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്താണ് കഴിക്കുന്നത്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമില്ല. നമ്മുടെ അംഗങ്ങൾക്ക് പോലും ഇക്കാര്യം അറിയില്ല.
രണ്ടാളാണ് ചെക്ക് ഒപ്പിടേണ്ടത്. പലപ്പോഴും എന്റെ കയ്യിൽ നിന്നും പൈസ ഇട്ടിട്ട്, കണക്കെഴുതി അത് തിരെച്ചെടുക്കാറുണ്ട്. ഇപ്പോൾ സിദ്ധിഖ് ആണ് ട്രെഷറർ, അതിന് മുൻപ് ജഗദീഷ് ചേട്ടനായിരുന്നു. ഒപ്പിടീക്കാൻ കാലതാമസങ്ങൾ വരും", എന്നാണ് ഇടവേള ബാബു പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്