ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമാണ് സെലീന ഗോമസ്. ഇപ്പോഴിതാ നാലു വര്‍ഷമായി താന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമില്‍ 428 മില്യണ്‍ ഫോളോവെർസ് ഉള്ളയാളാണ് സെലീന.
ടൈം 100 ഉച്ചകോടിയിലായിരുന്നു നടി സാമൂഹ്യമാധ്യമത്തില്‍ നിന്നും മാറിനിൽക്കാനുള്ള കാരണം പ്രഖ്യാപിച്ചത്. ''തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈൽ കൈകാര്യം ചെയ്യുന്നതിന് ഒരു ടീമുണ്ട്. അവരാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്. അത് ഞാന്‍ എനിക്ക് തന്നെ നല്‍കിയ ഏറ്റവും പ്രതിഫലദായകമായ സമ്മാനമായി എനിക്ക് തോന്നി. അത് എനിക്ക് കൂടുതല്‍ സമയവും സന്തോഷവും നല്‍കി." സെലീന പറഞ്ഞു.
മണിക്കൂറുകളോളം ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനുപകരം സുഹൃത്തുക്കളെ വിളിക്കാന്‍ എനിക്കിപ്പോൾ സമയം കിട്ടാറുണ്ട്. നമ്മള്‍ മനുഷ്യരാണ്. ഇടവേളകള്‍ എടുക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ലോകവുമായി കുറച്ചുകൂടി നന്നായി ഇടപഴകാനുള്ള അവസരം അതിലൂടെ ലഭിക്കുന്നു. സെലീന പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സെലിബ്രെറ്റിയാണ് സെലീന, 400 മില്യണുമായി കൈലി ജെന്നര്‍, 379 ദശലക്ഷവുമായി അരിയാന ഗ്രാന്‍ഡെ. എന്നിവരാണ് പിന്നില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്