775 കോടിയുടെ ആസ്തിയുള്ള സുധ മൂർത്തി പറയുന്നു, 30 വർഷത്തിലേറെയായി പുതിയ സാരി  വാങ്ങിയിട്ട്

JULY 6, 2024, 8:51 AM

സാരി ഇഷ്ടമില്ലാത്ത സ്ത്രീകളുണ്ടോ? ആഭരണവും വസ്ത്രവുമാണ് ഒട്ടുമിക്ക സ്ത്രീകളുടെയും ഇഷ്ടവസ്തുക്കൾ. ‌ഇൻഫോസിസിന്റെ ചെയർപേഴ്സണും രാജ്യസഭാംഗവും സാമൂഹിക പ്രവർത്തകയുമെക്കെയായി തിളങ്ങുന്ന  വനിതയാണ് സുധ മൂർത്തി. ആസ്തി 775 കോടി രൂപ.

ശതകോടീശ്വരിയായ സുധമൂർത്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  സുധ മൂർത്തി സ്വന്തമായി ഒരു സാരി വാങ്ങിയിട്ട് 30 വർഷങ്ങള്‍ കഴിഞ്ഞുവെന്നാണ്  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധ മൂർത്തി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 50 വർഷങ്ങളായി തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം സാരി തന്നെയാണെന്നാണ് സുധ മൂർത്തി പറയുന്നത്. സാരി ഉടുത്ത് സൂക്ഷിക്കുന്നതിലും സുധമൂർത്തി പ്രത്യേക ശ്രദ്ധവെക്കാറുണ്ട്.

vachakam
vachakam
vachakam

തറയില്‍ മുട്ടാത്ത വിധത്തില്‍ ശ്രദ്ധയോടെ ഉടുത്തും വൃത്തിയായി ഉണക്കി അയണ്‍ ചെയ്തു വച്ചും സൂക്ഷിക്കുന്നതിനാല്‍ അവ ഏറെ കാലം ഉപയോഗിക്കാനും സുധയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, താൻ ഒരു പുതിയ സാരി വാങ്ങിയിട്ട് 30 വർഷത്തിലേറെയായി എന്നാണ് സുധ മൂർത്തിയുടെ വെളിപ്പെടുത്തല്‍.

പുതുവസ്ത്രം വാങ്ങില്ല എന്ന ഉറച്ച തീരുമാനമെടുത്തതിന്   പിന്നില്‍ ഒരു കാരണവുമുണ്ട്.  കാശി യാത്രയ്ക്ക് മുൻപ് വരെ സുധയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഷോപ്പിങ് നടത്തുന്നതായിരുന്നു. എന്നാല്‍ കാശിയിലേയ്ക്ക് തീർഥാടനം നടത്തുന്നവർ ജീവിതത്തില്‍ പ്രിയപ്പെട്ട എന്തെങ്കിലും ഒരു കാര്യം വേണ്ടെന്നുവയ്ക്കുന്ന പതിവുണ്ട്. അങ്ങനെ ഈ ജീവിതകാലത്ത് ഇനി ഷോപ്പിങ് നടത്തില്ല എന്ന ഉറപ്പാണ് സുധാ മൂർത്തി ഗംഗാ നദിക്ക് നല്‍കിയത്.

ഇത്തരം ഒരു പ്രതിജ്ഞ നിറവേറ്റുന്നത് പ്രയാസകരമാണെന്നു പലർക്കും തോന്നിയേക്കാം. എന്നാല്‍ തന്റെ മാതാപിതാക്കളും അവരുടെ മുൻതലമുറക്കാരും ലളിതജീവിതം ഇഷ്ടപ്പെട്ടവരാണെന്നും അതേ രീതിയില്‍ വളർന്നുവന്നതിനാല്‍ ഈ തീരുമാനവുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും സുധ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam