ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്ക് മൂന്ന് കോടി രൂപ വിലയുള്ള പിറന്നാള്‍ കേക്ക് സമ്മാനിച്ച് സംഗീതജ്ഞന്‍ യോയോ ഹണി സിംഗ്. നടിയുടെ 30ാം പിറന്നാളിന് 24കാരറ്റിന്റെ അസല്‍ സ്വര്‍ണം കൊണ്ടുള്ള കേക്കാണ് ഹണി സിംഗ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പുതിയ സംഗീത ആല്‍ബമായ 'ലവ് ഡോസ് 2'വിന്റെ ചിത്രീകരണ സെറ്റില്‍ വച്ചാണ് ഹണി സിംഗ് ഉര്‍വശിയെ ഞെട്ടിച്ചത്. ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം കൊണ്ട് തയാറാക്കിയതാണ് കേക്ക് എന്നാണ് പുറത്തു വരുന്ന വിവരം. ലോകത്തെ ഏറ്റവും വിലയേറിയ കേക്കാണിതെന്നാണ് അവകാശപ്പെടുന്നത്.
24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് എന്നാണ് ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ഹണി സിങ്ങിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തിയിട്ടും ഉണ്ട്. താങ്കളോടുള്ള വൈകാരികതയുടെ ആഴം പകര്‍ത്താനാകാതെ വാക്കുകള്‍ ഇടറുകയാണെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം താരത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഹണി സിംഗ് വിശേഷിപ്പിച്ചത്. ''അവളെപ്പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത് എന്നാണ് ഹണി സിങ് കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്