മുംബൈ: ബോളിവുഡിൽ അടുത്തിടെ ആയി നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച താരമാണ് വിക്രാന്ത് മാസി. താരം അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
‘ട്വല്‍ത്ത് ഫെയില്‍’ അടക്കം ഹിറ്റുകളിലെ നായകനായ താരത്തിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
‘ദി സബർമതി റിപ്പോർട്ട്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ ആണ് താരം തീരുമാനം ആരാധകരെ അറിയിച്ചത്.
ഇതുവരെയുള്ള പിന്തുണയ്‌ക്ക് എല്ലാവർക്കും നന്ദി, ഭർത്താവ്, പിതാവ്, മകൻ എന്ന എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും ആണ് നടന്‍ പറയുന്നത്. അടുത്തവര്‍ഷം വരുന്ന അവസാന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന പടങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്