ഹിപ്പ് ഹോപ്പ് പുതുമ 'അറിയാല്ലോ' !! മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരു ഗാനത്തിൽ..

NOVEMBER 30, 2024, 11:46 PM

എഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. 'സോണി മ്യൂസിക്ക് സൗത്ത്' എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയെന്നിരിക്കുന്നതും 'അറിയാല്ലോ'യുടെ പ്രത്യേകതയാണ്.


തമിഴ് റാപ്പറായ എഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എഗാന്റെ ആദ്യ മലയാളം റാപ്പാണ് 'അറിയാല്ലോ'. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇംഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്‌സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ 'അറിയാല്ലോ' ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam