ഹരിദ്വാർ: നടൻ ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹരിദ്വാറിൽ പ്രതിഷേധം. സിനിമയ്ക്കായി തയ്യാറാക്കിയ സെറ്റിൽ സ്ഥാപിച്ചിരുന്ന ‘കഫെ ആൻഡ് ബാർ’ എന്ന സൈൻബോർഡിനെതിരെയാണ് പ്രദേശവാസികളും വിവിധ ഹിന്ദു സംഘടനകളും രംഗത്തെത്തിയത്.
ചിത്രീകരണ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ആത്മീയ പ്രാധാന്യമുള്ള നഗരമായ ഹരിദ്വാറിൽ മദ്യത്തിന് സമ്പൂർണ നിരോധനമുള്ള സാഹചര്യത്തിൽ, ‘ബാർ’ എന്ന പരാമർശമുള്ള ബോർഡ് സ്ഥാപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സിനിമയുടെ ഭാഗമായുള്ള സെറ്റ് നിർമാണം മാത്രമാണെങ്കിലും ഇത്തരമൊരു ബോർഡ് സ്ഥാപിച്ചത് അനുചിതമാണെന്നും അത് ഉടൻ നീക്കം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അണിയറപ്രവർത്തകർ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടർന്നു.
ഒടുവിൽ വിവാദമായ ബോർഡ് നീക്കാൻ സിനിമാ സംഘം സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് ചിത്രീകരണം സാധാരണ നിലയിലേക്ക് മടങ്ങി.
അതേസമയം, ഇമ്രാൻ ഹാഷ്മിയുടെ അടുത്ത റിലീസ് ആവാരാപൻ 2 ആണ്. 2007ൽ പുറത്തിറങ്ങിയ ആവാരാപൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
