സാമ്പത്തിക തട്ടിപ്പ് ആരോപണം: വിശദീകരണവുമായി മുൻ എംഎൽഎ പ്രമോദ് നാരായൺ

SEPTEMBER 21, 2026, 1:37 AM

നൂറനാട്:  25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദീകരണവുമായി മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ. 

2011-ൽ കമ്പനി നിയമപ്രകാരമാണ് നൂറനാട് സ്വകാര്യ സ്കൂൾ ആരംഭിച്ചത്. 2021-ൽ എംഎൽഎ ആയപ്പോൾ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് ഒഴിയുകയായിരുന്നു.

കുറെക്കാലമായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ചുമതലയുമില്ലെന്നും നിക്ഷേപകരുമായി ബന്ധപ്പെട്ട തർക്കത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രമോദ് നാരായൺ പറഞ്ഞു.

vachakam
vachakam
vachakam

തനിക്ക് ബന്ധമില്ലാത്ത ആരോപണത്തിലാണ് പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നതെന്നും ഇന്നുവരെ ജീവിതത്തിൽ ശുദ്ധി കാത്തുസൂക്ഷിച്ചു പോകുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് പ്രമോദ് നാരായണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. 2014-2015 കാലയളവിലാണ് കേസിനാസ്പദമായ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam