പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൽക്കി 2898 എ.ഡി'. ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുകോണിന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്.
600 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ആണ് ഇപ്പോൾ ചർച്ച ആവുന്നത്. ചിത്രത്തിൽ ദീപികയുടെ പ്രതിഫലം 20 കോടിയാണത്രേ. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 100 കോടി രൂപയാണ് പ്രഭാസിന്റെ പ്രതിഫലം. അമിതാഭ് ബച്ചൻ 10 കോടി, കമൽ ഹാസൻ 15, ബോളിവുഡ് താരം ദിശ പഠാണി രണ്ട് കോടി, ദുൽഖർ സൽമാൻ മൂന്ന് കോടി, പശുപതി 50 ലക്ഷം എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ കൽകിയുടെ നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായിട്ടാണ് കൽക്കി 2898 എ.ഡി തിയറ്ററുകളിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്