ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ പ്രതികരണവുമായി തെന്നിന്ത്യൻ നടൻ നാനി. .ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചെന്നും തങ്ങളുടെ സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ നടക്കാറില്ലെന്നും നാനി പറഞ്ഞു.
'എൻ്റെ സെറ്റുകളിലോ എൻ്റെ ചുറ്റുപാടുകളിലോ ഇത് സംഭവിക്കുന്നതായി ഞാൻ കാണുന്നില്ല. തെന്നിന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ കാര്യത്തിലും ഇത് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതുവരെ ഇത്തരം സംഭവങ്ങൾക്കൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും' നടൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ തന്റെ ഹൃദയം തകർക്കുന്നുവെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും നാനി പറഞ്ഞു.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് സർക്കാരിന് കൈമാറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിന് 295 പേജുകളാണുള്ളത്. ഡബ്ല്യുസിസി അടക്കം നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. ഒടുവിൽ വിവരാവകാശ കമ്മിഷൻ്റെ ഇടപെടലിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്