ദുബായ് ഉൾപ്പെടെയുള്ള യുഎഇയിലെ നഗരങ്ങൾ പുകമഞ്ഞിൽ മൂടപ്പെട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാകുകയാണ്.
ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബുർജ് ഖലീഫ പോലും മൂടൽമഞ്ഞിൽ മറഞ്ഞിരിക്കുന്നു.
വ്യാഴാഴ്ച രാവിലെയാണ് ദുബായിൽ അപ്രതീക്ഷിതമായി മൂടൽമഞ്ഞ് അനുഭവപ്പെട്ടത് . ദുബായിയും യുഎഇയുടെ പല ഭാഗങ്ങളും കനത്ത മൂടൽമഞ്ഞിൽ മുങ്ങി, വിമാന ഗതാഗതവും മറ്റ് സേവനങ്ങളും തടസ്സപ്പെട്ടു.
യുഎഇയുടെ പല ഭാഗങ്ങളിലും ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടായതിനെത്തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ചുവപ്പ്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
