കോഴിക്കോട്: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎല്‍വി രാമകൃഷ്ണൻ അധിക്ഷേപത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.
ഡോ രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും എഎംഎംഎ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങനെയൊന്നും അഭിനയിക്കരുത്.
ചുരുങ്ങിയ പക്ഷം രാമകൃഷ്ണനു വേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ. അയാള്‍ ആനന്ദനൃത്തമാടട്ടെ. മെമ്ബറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?'- ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടി പറഞ്ഞത്
വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും എഎംഎംഎ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല ...പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്...ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ...അയാള്‍ ആനന്ദനൃത്തമാടട്ടെ...മെബറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം...മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ...എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്