ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ആഫ്രിക്കന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. എന്റെ ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകള്‍ എന്നായിരുന്നു കിലി പോളിന്റെ കുറിപ്പ്. ഒപ്പം ത്രിവര്‍ണ പതാകയേന്തി ദേശീയ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചു.
ഇന്ത്യന്‍ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് കിലി പോള്‍.
കിലിക്കൊപ്പം സഹോദരി നീമയും വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ടാന്‍സാനിയയിലെ ഉള്‍ഗ്രാമത്തിലാണ് കിലി പോള്‍ താമസിക്കുന്നത്. കൃഷിയും പശു വളര്‍ത്തലുമാണ് ഇവരുടെ ഉപജീവനമാര്‍ഗം. കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു കിലി. ഇപ്പോള്‍ 5 മില്യണിലധികം ഫോളോവേഴ്സാണ് കിലി പോളിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്