തൻ്റെ പുതിയ ആൽബത്തിന് “ലക്കി” എന്ന് പേര് നല്കാൻ ബ്രിട്നി സ്പിയേഴ്സിനോട് അനുമതി തേടി ഗായിക ഹാൽസി. ഹാൽസിയുടെ വരാനിരിക്കുന്ന സിംഗിൾ ആണ് "ലക്കി". അതേ പേരിലുള്ള ഒരു ആൽബം 2000 ത്തിൽ ബ്രിട്‌നിയുടേതായി പുറത്തിറങ്ങിയിരുന്നു. ഇതിൽ നിന്നുള്ള ചില ഭാഗങ്ങളും ഹാൽസി എടുക്കുന്നുണ്ട്.
സ്പിയേഴ്സിൻ്റെ പിന്തുണ തന്നെ ആശ്ചര്യപ്പെടുത്തി എന്ന് സോസ് ഓൺ ദ സൈഡ് വിത്ത് ഗാന്ധി പോഡ്‌കാസ്റ്റിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിൻ്റെ ഹാൽസി പറഞ്ഞു. സ്പിയേഴ്സ് കത്ത് വായിക്കുമെന്ന് താൻ കരുതിയിരുന്നില്ല, പക്ഷേ അത് വായിച്ചു. പാട്ട് ഉപയോഗിക്കാൻ അനുമതി നൽകി. അതൊരു വല്ലാത്ത നിമിഷമായിരുന്നു എനിക്ക്- ഹാൽസി കൂട്ടിച്ചേർത്തു.
ഞാൻ പ്രണയത്തിലായ ആദ്യത്തെ പോപ്പ് താരം ബ്രിട്നിയായിരുന്നു. പോഡ്‌കാസ്റ്റിലെ മറ്റൊരിടത്ത്, ഒന്നിലധികം രോഗങ്ങളുമായി പൊരുതുന്നതിനിടയിൽ ദി ഗ്രേറ്റ് ഇമ്പേഴ്‌സൊണറ്റർ എഴുതിയ തൻ്റെ അനുഭവത്തെക്കുറിച്ചും ഹാൽസി സംസാരിച്ചു. സമീപ മാസങ്ങളിൽ, ഗായിക ല്യൂപ്പസ്, ടി-സെൽ ലിംഫോപ്രൊലിഫെറേറ്റീവ് ഡിസോർഡർ, എന്നിവയുമായി ബന്ധപ്പെട്ട തൻ്റെ അനുഭവം പങ്കിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്