ബോളിവുഡിലെ വിവാദ കപ്പിള്‍സാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിട്ട്. താരങ്ങളുടെ വിവാഹത്തെ കുറിച്ച് നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും ഇരുവരുംലിവിംഗ് ടുഗദറായി ജീവിക്കുകയാണ്. എന്നാല്‍ മലൈകയും അര്‍ജുനും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അടുത്തിടെ മലൈകയുടെ ആദ്യ ഭര്‍ത്താവും നടനുമായ അര്‍ബ്ബാസ് ഖാന്‍ വീണ്ടും വിവാഹിതനായിരുന്നു. ഇതിന് പിന്നാലെയാണ് മലൈകയുടെ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നത്. എന്നാല്‍ കേട്ടതൊക്കെ ശരിയാണെന്നും മാസങ്ങള്‍ക്ക് മുന്‍പ് മലൈകയും അര്‍ജുനും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നാണ് സൂം ടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും ബന്ധം ഔദ്യോഗികമായി അവസാനിച്ചെങ്കിലും ഒടുവില്‍ ഭിന്നതകള്‍ പരിഹരിച്ച് അനുരഞ്ജനത്തിലായെന്നാണ് പുതിയ വാര്‍ത്ത. 'വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുകയാണ് അര്‍ജുനും മലൈകയും. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയാമെന്നും എല്ലാം അവസാനിപ്പിക്കാനും അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പരസ്പരം ചെലവഴിച്ച നല്ല സമയങ്ങളെക്കുറിച്ച് മറക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. മാത്രമല്ല വേര്‍പിരിയല്‍ ഒരു പരിഹാരമല്ലെന്ന് അവര്‍ മനസ്സിലാക്കിയതോടെ വീണ്ടും ഒരുമിച്ച് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മലൈകയ്ക്ക് വിവാഹം വേണമെന്നും അര്‍ജുന്‍ വിവാഹത്തിന് തയ്യാറല്ലെന്നും പറയപ്പെടുന്നു. അതേ സമയം മലൈക വിവാഹം കഴിക്കുന്നത് നീട്ടിവെക്കുകയാണെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മലൈക അറോറയും അര്‍ജുന്‍ കപൂറും ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചെങ്കിലും 2019 മുതലാണ് താരങ്ങള്‍ ഇത് പരസ്യമാക്കിയത്. ഇടയ്ക്ക് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അര്‍ജുന്‍ അവരുടെ ബന്ധത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തിടെയായി മലൈക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ഏറ്റുപിടിച്ചിട്ടാണ് ചിലര്‍ ഗോസിപ്പുമായി വരുന്നത്. എന്തായാലും വൈകാതെ ഈ വിഷയത്തിലൊരു വ്യക്തത വരുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്