വിവാഹ മോചിതരായ വിവരം ഔദ്യോഗികമായി പങ്കുവച്ച്‌ സംഗീത സംവിധായകൻ  ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും

MAY 15, 2024, 10:06 AM

വിവാഹ മോചിതരായ വിവരം ഔദ്യോഗികമായി പങ്കുവച്ച്‌ ഗായകനും സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും രംഗത്ത്. 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രകുറിപ്പിലൂടെയാണ് ജി.വി. പ്രകാശ് കുമാർ അറിയിച്ചത്. 

വിവാഹ മോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹ മാദ്ധ്യ പേജുകളില്‍ പോസ്റ്റ് ചെയ്തു. ഒരുപാട് ആലോചനകള്‍ക്കുശേഷം ‌ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെ സൈന്ധവിയും ഞാനും 11 വർഷം നീണ്ട വിവാഹ ബന്ധത്തില്‍ നിന്നു വേർപിരിയാൻ തീരുമാനിച്ചു. വ്യക്തപരമായ ആഴത്തിലുള്ള പരിവർത്തനത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മനസിലാക്കണമെന്നും മാനിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. അകലുകയാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം എടുക്കാവുന്ന മികച്ചൊരു തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്. നന്ദി' എന്നാണ് ജി.വി. പ്രകാശ് കുറിച്ചത്. 

2013 ല്‍ ആയിരുന്നു ജി.വി. പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അൻവി എന്നൊരു മകളുണ്ട്. എ.ആർ. റഹ്‌മാന്റെ സഹോദരി പുത്രനാണ് ജി.വി. പ്രകാശ്. തമിഴിലെ യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam