കഴിഞ്ഞ ദിവസമാണ് നടി ഗ്രേസ് ആന്റണി താൻ വിവാഹിതയായെന്ന വിവരം പങ്കുവച്ചത്. എന്നാൽ വരൻ ആരാണെന്നോ ഫോട്ടോയോ ഗ്രേസ് പങ്കുവച്ചിരുന്നില്ല. വരന്റെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗ്രേസ് ആന്റണി.
മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്ക് ആണ് ഗ്രേസിന്റെ ഭർത്താവ്. "ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. 9 വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗ്രേസ് ആൻറണി.
നിരവധി മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തിൽ പിന്നണിയിൽ പ്രവർത്തിച്ച എബി, മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറുമാണ്. ഏഴോളം ചിത്രങ്ങളിൽ സ്വതന്ത്രസംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'പാവാട'യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകൾക്കും സംഗീതം നൽകിയത് എബിയാണ്.
പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്