ബോക്സ് ഓഫീസ് വാണ 'ബാർബി' ഗോൾഡൻ ഗ്ലോബിൽ വീണു

JANUARY 10, 2024, 11:04 AM

ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ ബാർബി ഗോൾഡൻ ഗ്ലോബിൽ വീണു. 9 നോമിനേഷനുകൾ ഉണ്ടായിരുന്നെങ്കിലും 2 പുരസ്കാരം മാത്രമാണ് ചിത്രത്തിന് നേടാനായത്. 

സിനിമാറ്റിക്, ബോക്‌സ് ഓഫീസ് അച്ചീവ്മെന്റിനുള്ള  ആദ്യ ഗോൾഡൻ ഗ്ലോബ് 'ബാർബി' സ്വന്തമാക്കി. ഒപ്പം ബാർബി'യിലെ 'വാട്ട് വാസ് ഐ മേഡ് ഫോർ' എന്ന ഗാനത്തിന് ബില്ലി എലിഷിനും സഹോദരൻ ഫിനിയാസ് ഒ കോണലിനും ഗോൾഡൻ ഗ്ലോബ് ലഭിച്ചു.

"എല്ലാവർക്കും നന്ദി, സ്‌ക്രീനിനു മുന്നിലും പിന്നിലുമുള്ള എല്ലാ ബാർബികൾക്കും കെൻസുകൾക്കും. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ, കരകൗശലത്തിന്റെയും അഭിനിവേശത്തിന്റെയും ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്-  സിനിമയുടെ നിർമ്മാതാക്കൾക്കും താരങ്ങൾക്കുമൊപ്പം അവാർഡ് സ്വീകരിച്ചുകൊണ്ട് ഗെർവിഗ് പറഞ്ഞു. 

vachakam
vachakam
vachakam

2023-ലെ ആഭ്യന്തര, ആഗോള റിലീസുകളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ വാർണർ ബ്രദേഴ്‌സ് ചിത്രമാണ് ബാർബി. വടക്കേ അമേരിക്കയിൽ 636 മില്യൺ ഡോളറും ലോകമെമ്പാടുമായി 1.4 ബില്യൺ ഡോളറുമാണ്  ബാർബി ഇതുവരെ നേടിയത്.

മികച്ച സംവിധായകനും നടനും സഹനടനുമടക്കം 5 പുരസ്‌കാരങ്ങൾ  നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറാണ് ​ഗോൾഡൻ ​ഗ്ലോബിൽ തിളക്കമേറിയ ചിത്രമായത്. മികച്ച സിനിമ, നടന്‍, സംവിധായകന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരം ഓപ്പണ്‍ ഹെയ്മര്‍ സ്വന്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam