സുരേഷ് ഗോപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. നാല് വർഷം മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഒരു റാലിയിൽ സംസാരിക്കവെ നടി പറഞ്ഞ കാര്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് രംഗത്തെത്തി.
നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായ വിഷമം മാത്രമേയുള്ളൂ.
അന്ന് അത് പറയുമ്പോൾ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത നടിക്ക് അപ്പോൾ ഉണ്ടായിരുന്നിരിക്കില്ല എന്നും ഗോകുൽ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിമിഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഗോകുൽ സംസാരിച്ചത്. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ'- ഗോകുല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്