കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്'. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
എന്നാൽ ടീസർ പുറത്തു വന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഗീതുവിന്റെ സ്ത്രീപക്ഷ നിലപാടുകളുമായി ചേർത്തുവച്ചാണ് വലിയ വിമർശനം ഉയരുന്നത്.
ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ്. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു ഫേസ്ബുക്കിൽ പങ്കുവച്ചത്. "സ്ത്രീകളുടെ സന്തോഷത്തേയും കൺസെന്റിനേയും കുറിച്ച് ആളുകൾ തല പുകയ്ക്കട്ടെ, ഞങ്ങൾ ചിൽ ആണ്," എന്നാണ് ഈ സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത്. അടിക്കുറിപ്പായി 'Now I've Said it' എന്നും ഗീതു കുറിച്ചിട്ടുണ്ട്. വിമർശകർക്കുള്ള മറുപടി ആണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
