ഷാരൂഖ് ഖാന്റെ ഭാര്യയും വ്യവസായിയുമായ ഗൗരി ഖാന്റെ പുതിയ ബിസിനസ് സംരംഭമായ ടോറി എന്നുപേരിട്ട ഫൈന്‍ ഡൈന്‍ റസ്റ്റോറന്റ് മുംബൈയിൽ തുറന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള റസ്‌റ്റോറൻ്റിൻ്റെ ദൃശ്യങ്ങൾ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പാചക വൈവിധ്യത്തിൻ്റെയും ആധുനിക സംവിധാനങ്ങളുടെയും സംയോജനമാണ് ടോറി വാഗ്ദാനം ചെയ്യുന്നതെന്ന് വീഡിയോയ്‌ക്കൊപ്പം ഗൗരി കുറിച്ചു.
മനോഹരമായ നഗരത്തിന്റെ തിരക്കുകളിലേക്ക് കാഴ്ച ലഭിക്കുന്ന ഇരിപ്പിടങ്ങളും സീലിംഗ് വിന്‍ഡോകളും റെസ്റ്റോറന്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചുവപ്പ് നിറത്തിലും സ്വര്‍ണനിറത്തിലും ബാറില്‍ ആബിയന്റ് ലെറ്റിംഗുകളില്‍ മോടി കൂട്ടിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
ടോറി എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള കവാടം എന്നാണ് അര്‍ത്ഥം. ഞങ്ങളെ സംബന്ധിച്ച് ഇത് അതിലും മുകളിലാണെന്നാണ് ഗൗരിയുടെ വാക്കുകള്‍ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്