ഹാരി പോട്ടറിൽ നിന്ന് ബ്രോഡ്‌വേ വേദിയിലേക്ക്; ടോം ഫെൽട്ടണിന്റെ തിരിച്ചു വരവ് ആഘോഷിച്ചു ആരാധകർ 

DECEMBER 2, 2025, 10:57 PM

ഹാരി പോട്ടർ സിനിമകളിലൂടെ ലോകമെമ്പാടും പ്രശസ്തരായ ഡാനിയൽ റാഡ്ക്ലിഫും (ഹാരി) ടോം ഫെൽട്ടണും (ഡ്രാക്കോ മാൽഫോയ്) വളരെകാലത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയതായി റിപ്പോർട്ട്. 2025 ഡിസംബർ 1-ന്, റാഡ്ക്ലിഫ് അഭിനയിച്ച 2023ലെ ബ്രോഡ്‌വേ ഹിറ്റ് നാടകമായ ‘Merrily We Roll Along’ എന്ന പ്രോഗ്രാമിന്റെ ചിത്രീകരിച്ച പതിപ്പിന്റെ ഒരു പ്രത്യേക സ്ക്രീനിംഗിനാണ് ഇരുവരും എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം പരിപാടിയിലായിരുന്നപ്പോൾ ഇരുവരും തമ്മിൽ സംസാരിക്കുകയും, തമ്മിൽ ചേർന്ന് നിൽക്കുകയും, ഒടുവിൽ ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്തു. ഈ ഫോട്ടോയ്ക്ക് വലിയ പ്രാധാന്യമുണ്ട്, കാരണം 2011ന് ശേഷം പൊതുവിൽ അവർ ഒന്നിച്ചു എടുത്ത ആദ്യ ചിത്രം ഇതാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

പുറത്തു വരുന്ന റിപ്പോർട്ട് ചെയ്തതനുസരിച്ച്, അവരുടെ കൂടിക്കാഴ്ച വളരെ സ്നേഹം നിറഞ്ഞ ഓർമ്മകൾ നിറഞ്ഞതായിരുന്നു. അവരുടെ അവസാന പബ്ലിക് ഫോട്ടോ 2011 ജൂലൈയിൽ നടന്ന ‘Harry Potter and the Deathly Hallows: Part 2’ ന്റെ പ്രീമിയറിലാണ് എടുത്തത്.

vachakam
vachakam
vachakam

ഇരുവരുടെയും സൗഹൃദം വളരെ പഴയതാണ്. ആദ്യ ചിത്രം ‘Harry Potter and the Sorcerer’s Stone’ ചിത്രീകരണ സമയത്താണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. സിനിമയിൽ എതിരാളികളായിരുന്നെങ്കിലും, ചിത്രത്തിന്മുമ്പിലും ചിത്രത്തിനുശേഷവുമായി അവർ തമ്മിൽ നല്ല സൗഹൃദം നിലനിർത്തി, ഈ സൗഹൃദത്തിന് ഇപ്പോൾ 20 വർഷത്തിലേറെ പഴക്കം ആയി. ഇരുവരും അത് പഴയ അതേ സ്നേഹത്തോടെ ഇപ്പോഴും കൊണ്ടുപോകുന്നു എന്നത് തന്നെയാണ് ഈ കണ്ടുമുട്ടലിലൂടെ ആരാധകർക്കും വ്യക്തമാകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam