ഹിന്ദി ബിഗ് ബോസ് ഷോ ഒടിടി പതിപ്പിന്റെ മൂന്നാം സീസണ്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോവുകയാണ്. എന്നാല്‍ ഷോയുടെ അവതാരകനായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് പുറത്തു വരുന്ന വിവരം.
ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണിന് സല്‍മാന്‍ അവതാരകനല്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൽമാന് പകരം നടന്‍ അനില്‍ കപൂര്‍ ഇത്തവണത്തെ ബിഗ് ബോസ് ഒടിടി സീസണില്‍ അവതാരകനായി എത്തും എന്നാണ് പുറത്തു വരുന്ന വിവരം.
സിക്കന്ദര്‍ സിനിമയുടെ ഷൂട്ടിംഗ് കാരണം ആണ് സല്‍മാന്‍ വരാനിരിക്കുന്ന ബിഗ്‌ബോസ് ഒടിടി സീസണില്‍ നിന്ന് പിന്മാറിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. ജൂണില്‍ തന്നെ സല്‍മാന്‍ സിക്കന്ദറിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ അദ്ദേഹം ബിഗ് ബോസ് ഒടിടിയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്