'പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ'? പൃഥ്വിരാജിന് രസകരമായ ജന്മദിനാശംസ നേർന്ന് സുഹൃത്തും നിർമ്മാതാവുമായ ലിസ്‌റ്റിൻ സ്‌റ്റീഫൻ

OCTOBER 16, 2024, 11:02 AM


നടൻ പൃഥ്വിരാജിന് രസകരമായ ജന്മദിനാശംസ നേർന്ന് സുഹൃത്തും നിർമ്മാതാവുമായ ലിസ്‌റ്റിൻ സ്‌റ്റീഫൻ രംഗത്ത്. പൃഥ്വിരാജുമായി ഒരുമിച്ചുള്ള സിനിമകള്‍ തന്റെ ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ക്ക് കാരണമായി എന്നാണ് ലിസ്‌റ്റിൻ കുറിച്ചത്.

അതേസമയം കുറച്ചായി ആരാധകർക്കുള്ള ഒരു സംശയത്തിനും ലിസ്റ്റിൻ മറുപടി നൽകുന്നുണ്ട്. മറ്റൊന്നും അല്ല, പൃഥ്വിരാജുമായി തെറ്റിപ്പിരിഞ്ഞോ എന്നതാണ് ആ ചോദ്യം. ഇതിനുള്ള ഉത്തരവും  ലിസ്‌റ്റിന്റെ കുറിപ്പില്‍ ഉണ്ട്.

vachakam
vachakam
vachakam

ആശംസയുടെ പൂർണരൂപം-

''My Dear Brother/Friend/Partner/ Supporter...

Wishing You A Happy Birthda

vachakam
vachakam
vachakam

ഞാൻ കുറെ നേരം ഇരുന്ന് ഫോണില്‍ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി.. അന്നേരം ഒന്നും കണ്ടില്ല , അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയില്‍ പെട്ടത് " Old Is Gold പിന്നെ ഞാൻ ഫോണില്‍ ചികയാൻ ആയിട്ട് ഒന്നും നിന്നില്ലാ ... അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട് , ആളുകള്‍ കുറച്ച്‌ നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ...? നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ..?? അപ്പൊള്‍ ഞാൻ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്..... സത്യത്തില്‍ ഞാൻ ആണേല്‍ അതിനേക്കാള്‍ ബിസി ആണ് പക്ഷെ രാജു ഫ്രീ ആയാല്‍, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച്‌ ലാലേട്ടൻ പടത്തില്‍ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും ... എന്താ വരട്ടെ പുതിയ പ്രോജക്‌ട് ആയിട്ട്... 2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ....??? കുറച്ച്‌ കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്... വരുമാനം കിട്ടുന്നതല്ലേ.. ബോംബെ യില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ..?? ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ...?? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം.. എന്നാലും അതൊക്കെ വേഗത്തില്‍ അടച്ചു തീർക്കണ്ടെ..? ആലോചിച്ച്‌ പതുക്കെ പറഞ്ഞാല്‍ മതിയെ.. നമ്മള്‍ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങള്‍, എന്റെ ജീവിതത്തില്‍ ഒരുപാട് മറ്റു നല്ല കാര്യങ്ങള്‍ക്ക് കാരണമായി. Thankyou Dear Prithvi & Thank God..

Once Again Many More Happy Returns Of The Big Day My Dear Raju

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍... സസ്‌പെൻസിൻ്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.... ?? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ...

vachakam
vachakam
vachakam

Nb : നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു കേക്കുമായി വരാൻ ഇരുന്നതാ ബോംബെ വീടിൻ്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam