'ഒന്നും മറക്കരുത്, ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം'; മഞ്ജു വാര്യര്‍

AUGUST 25, 2024, 2:39 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് നിരവധി ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇപ്പോഴിതാ സംഭവത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, നടൻ സിദ്ദിഖിനെതിരെ കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ യുവനടി രേവതി സമ്ബത്ത് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ രേവതി സിനിമയില്‍ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോട്ടല്‍ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറി.

vachakam
vachakam
vachakam

സിദ്ദിഖിന് പുറമേ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. റിയാസ് ഖാൻ ഫോണില്‍ വിളിച്ച്‌ അശ്ളീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി നടി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam