'ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് സിനിമയില്‍ അ‍ഞ്ച് വര്‍ഷം വിലക്ക്'; പ്രമേയം പാസാക്കി നടികര്‍ സംഘം

SEPTEMBER 6, 2024, 9:47 PM

ചെന്നൈ: ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കാൻ തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘം തീരുമാനിച്ചു.

ഈ നിർദേശങ്ങളും തീരുമാനങ്ങളും ഉൾപ്പെടുത്തി നടികർ സംഘം പ്രമേയം പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

ചെന്നൈയിൽ നടന്ന നടികർ സംഘത്തിൻ്റെയും ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയുടെയും (ജിഎസ്ഐസിസി) നിർണായക യോഗത്തിലാണ് തീരുമാനം.

vachakam
vachakam
vachakam

ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും ദുർബലരായ ആളുകൾക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങൾ യോഗം പാസാക്കി.

പരാതി അന്വേഷണത്തിനു ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ സിനിമാ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളില്‍ പ്രധാനം. ഈ ശുപാർശ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറും. പരാതിയുമായി രംഗത്തെത്തുന്നവർക്ക് നിയമസഹായം നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam