മുംബൈ: നയൻതാരയുടെ പുതിയ ചിത്രമായ അന്നപൂർണിക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതായും കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈ എൽടി മാർഗ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ചില രംഗങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആർ. വാത്മീകി രാമായണത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്.
ബിരിയാണി വികാരം ആണെന്ന് പറയുന്ന നായിക അത് ഉണ്ടാക്കുന്നതിന് മുന്നോടിയായി പർദ്ദയിട്ട് നിസ്‌കരിക്കുന്നു. നിസ്‌കാരമാണ് ബിരിയാണിയ്ക്ക് രുചി നൽകുന്നത് എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം തന്നെ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയിൽ പറയുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് അന്നപൂർണ്ണി റിലീസ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്