ഇത്തവണത്തെ ഫിലിം ഫെയർ പുരസ്കാരത്തിൽ ഷാരൂഖാനെ തഴഞ്ഞതായി ആരാധകരുടെ പരാതി. പോയവർഷം ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മനിച്ച ഷാറൂഖ് ഖാനെ മാറ്റി നിർത്തിയത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്.
രൺബീർ കപൂറിനൊപ്പം മികച്ച നടൻ എന്ന വിഭാഗത്തിലേക്ക് എസ്. ആർ.കെയും മത്സരിച്ചിരുന്നു. എന്നാൽ അനിമൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് രൺബീറിന് ആണ് പുരസ്കാരം ലഭിച്ചത്. 'സന്ദീപ് റെഡ്ഡി വങ്കയുടെ അനിമലിൽ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിച്ചത്' .
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രമാണെന്നും 2023 അവസാനിച്ചപ്പോൾ ജവാൻ, പത്താൻ, ഡങ്കി എന്നീ ചിത്രങ്ങളിലൂടെ 2600 കോടിയാണ് നടൻ സമാഹരിച്ചത് എന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
അതുപോലെ ഷാറൂഖ് ഖാൻ മുൻപ് കരൺ ജോഹറിന് നൽകിയ ഒരു അഭിമുഖവും ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. ' ഒരു വർഷം പുരസ്കാരമൊന്നും ലഭിച്ചെങ്കിലോ എന്നുള്ള ചോദ്യത്തിന്, ആ പുരസ്കാരം എന്നെ അർഹിക്കുന്നില്ല' എന്നായിരുന്നു ഷാറൂഖ് ഖാന്റെ മറുപടി. ഈ സാഹചര്യത്തിൽ പഴയ അഭിമുഖവും വൈറലാവുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്