വിഖ്യാത നടിയും ഓസ്‌കാര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സ്വകാര്യത മാനിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം അസുഖങ്ങളെ തുടര്‍ന്ന് ഡയാന്റെ ആരോഗ്യനില വഷളായിരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തേ ബുളിമിയ നെര്‍വോസ എന്ന അവസ്ഥയുണ്ടായിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു.
നിയന്ത്രണമില്ലാതെ അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണിത്. ബുളിമിയ ബാധിച്ച വ്യക്തികള്‍ക്ക് അവരുടെ ശരീരഭാരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും അമിതമായ ആശങ്കയുണ്ടാകുകയും, ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അമിതമായി ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുറ്റബോധമുണ്ടാകുകയും അനാരോഗ്യകരമായ രീതിയില്‍ അത് പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്